Responsive Ad Slot

Latest

News

Brexit

latestnews

Football

latestnews

America

latestnews

Tech

latestnews

Games

latestnews

VIDEO

latestnews

News By Picture

latestnews

'രോമാഞ്ചം' മാത്രമല്ല; ഒടിടിയില്‍ എത്തിയ പുതിയ മലയാള സിനിമകള്‍ സമീപകാലത്ത് ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ നേടിയ ചിത്രമാണ് രോമാഞ്ചം

No comments
മലയാള സിനിമയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ആയിരുന്നു രോമാഞ്ചം. ഏറെക്കാലത്തിനു ശേഷം ഹൊറര്‍ കോമഡി വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വലിയ സാമ്പത്തിക വിജയമാണ് നേടിയത്. തിയറ്ററില്‍ റിപ്പീറ്റ് ഓഡിയന്‍സിനെ ഏറെ ലഭിച്ച ചിത്രമാണെങ്കിലും രോമാഞ്ചത്തിന്‍റെ ഒടിടി റിലീസിനുവേണ്ടിയുള്ള കാത്തിരിപ്പ് സിനിമാപ്രേമികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെ സ്ട്രീമിംഗ് ആരംഭിച്ചു.


എന്നാല്‍ മലയാളത്തില്‍ നിന്ന് ഈ വാരമുള്ള ഒടിടി റിലീസ് രോമാഞ്ചം മാത്രമല്ല. ആസിഫ് അലി, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സേതു സംവിധാനം ചെയ്ത മഹേഷും മാരുതിയും, ധ്യാന്‍ ശ്രീനിവാസന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാക്സ്‍വെല്‍ ജോസ് സംവിധാനം ചെയ്ത ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്, അര്‍ജുന്‍ അശോകന്‍, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്ത പ്രണയ വിലാസം എന്നീ ചിത്രങ്ങളാണ് ഒടിടിയില്‍ പ്രദര്‍‌ശനം ആരംഭിച്ചിരിക്കുന്ന മറ്റ് മലയാള സിനിമകള്‍. ഇതില്‍ മഹേഷും മാരുതിയും ആമസോണ്‍ പ്രൈം വീഡിയോയിലും ഖാലിപേഴ്സ് സണ്‍ നെക്സ്റ്റിലും പ്രണയ വിലാസം സീ 5 ലുമാണ് സ്ട്രീമിംഗ് തുടങ്ങിയിരിക്കുന്നത്.

മമ്മൂട്ടി നായകനായ ഒരു കുട്ടനാടന്‍ ബ്ലോഗിനു ശേഷം സേതു സംവിധാനം ചെയ്ത ചിത്രമാണ് മഹേഷും മാരുതിയും. എൺപതുകളിലെ ഒരു മാരുതി കാറിനേയും 'ഗൗരി' എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന 'മഹേഷ്' എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിൾ പ്രണയത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ സേതു അവതരിപ്പിച്ചിരിക്കുന്നത്. സേതു തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. പല തലമുറയുടെ പ്രണയത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് പ്രണയ വിലാസം.


'40 വയസുള്ള തള്ള 25 വയസുള്ള പയ്യനെ കുരുക്കാൻ നോക്കിയെന്നാണ് പറയുന്നത്'; വിഷ്ണുവുമായ ബന്ധത്തില്‍ ദേവു

No comments
അതിന് പിന്നാലെ ഈ വിഷ്ണുവിന്‍റെ ഒഴിഞ്ഞുമാറ്റം ദേവുവിന് മാനസികമായ പ്രയാസം ഉണ്ടാക്കിയെന്ന് തോന്നിക്കുന്ന സംഭവങ്ങളാണ് ബിഗ്ബോസ് വീട്ടില്‍ നടക്കുന്നത്.


തിരുവനന്തപുരം: രണ്ടാം ആഴ്ചയില്‍ ചൂടേറിയ രീതിയിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 പുരോഗമിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും അതിലെ സങ്കീര്‍ണ്ണതകളും മത്സരത്തെ ചൂടുപിടിപ്പിക്കുന്നുണ്ട്. പലപ്പോഴും ടാസ്കുകളില്‍ അടക്കം ഇത് പ്രതിഫലിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ബിഗ്ബോസ് വീട്ടില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ബന്ധം വിഷ്ണുവും ദേവും തമ്മിലുള്ളതാണ്. 

ആദ്യ ആഴ്ചയില്‍ തന്നെ വളരെ തന്ത്രശാലിയായി ഗെയിമര്‍ എന്ന പേര് നേടിയ വ്യക്തിയാണ് വിഷ്ണു. ഒരു ബോഡി ബില്‍ഡറും, നടനാകാന്‍ ആഗ്രഹിക്കുന്നയാളുമാണ് വിഷ്ണു. ഗുഡ് വൈബ് ദേവുവിനെ തളര്‍ത്തിയ ആദ്യ ആഴ്ചയിലെ വിഷ്ണുവിന്‍റെ വഴക്ക് ഇയാള്‍ക്ക് ഏറെ ഫാന്‍ ബേസ് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. അദ്യത്തെ വഴക്കിന് ശേഷം വിഷ്ണുവും ദേവുവും വളരെ ചങ്ങാതിമാര്‍ എന്ന നിലയിലാണ് പെരുമാറിയത്. രാവിലെയും വൈകീട്ടും ദേവു വിഷ്ണുവില്‍ നിന്നും ഹഗ്ഗ് ചോദിച്ചു വാങ്ങുന്നത് അടക്കമുള്ള കാഴ്ചകള്‍ പ്രേക്ഷകര്‍ കണ്ടു.


എന്നാല്‍ വീക്കിലി എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തിയപ്പോഴാണ് കാര്യം മാറിയത്. വിഷ്ണുവിനോട് ഗെയിമില്‍ ശ്രദ്ധിക്കാന്‍ പറയുകയുണ്ടായി മോഹന്‍ലാല്‍. ഇതോടെ വിഷ്ണു ദേവുവിൽ നിന്ന് ഒരു ദൂരം പാലിച്ചാണ് പെരുമാറിയിരുന്നത്. പലപ്പോഴും ദേവു വിഷ്ണു ചങ്ങാത്തം ഒരു ഗെയിം ആണോ എന്ന് പ്രേക്ഷകര്‍ സംശയിക്കുകയും അത് ബിഗ്ബോസ് ചര്‍ച്ച നടക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തതിന് പിന്നാലെയാണ് വിഷ്ണുവിന്‍റെ നീക്കം. 


അതിന് പിന്നാലെ ഈ വിഷ്ണുവിന്‍റെ ഒഴിഞ്ഞുമാറ്റം ദേവുവിന് മാനസികമായ പ്രയാസം ഉണ്ടാക്കിയെന്ന് തോന്നിക്കുന്ന സംഭവങ്ങളാണ് ബിഗ്ബോസ് വീട്ടില്‍ നടക്കുന്നത്. അതിന്‍റെ കേന്ദ്രം ദേവു തന്നെയാണ്. വീട്ടില്‍ തന്‍റെ സര്‍ക്കിളില്‍ പെടുന്നവരെ എല്ലാം തേടിപ്പിടിച്ച് തന്‍റെയും വിഷ്ണുവിന്‍റെയും പ്രശ്നം പറയുകയാണ് ദേവു. 

മനീഷ, ഷിജു, ശോഭ എന്നീ മുതിര്‍ന്ന അംഗങ്ങളോടും, സെറീനയോടും ദേവു തന്‍റെ ഇതിലെ പ്രശ്നം പറയുന്നുണ്ട്. എല്ലാവരോടും ഒരേ കാര്യമാണ് ദേവു പറയുന്നത് എന്നതാണ് രസകരം. ഞാന്‍ വളരെ കോണ്‍ഫിഡന്‍റാണ്, അവനോട് എനിക്കൊരു ബന്ധവും ഇല്ല. എന്നാല്‍ അവന്‍ അകലം കാണിക്കുന്നു. ഇതില്‍ പരിഹാരം വേണമെന്നാണ് ദേവുവിന്‍റെ വാദം. ഇവരെല്ലാം ഉപദേശം കൊടുക്കുന്നു. ശ്രുതിയോടും തന്‍റെ വിഷയം ദേവു പറയുന്നുണ്ട്. 

'ഞാൻ അവന്റെ പുറകെയാണ് 40 വയസുള്ള തള്ള 25 വയസുള്ള പയ്യനെ കുരുക്കാൻ നോക്കുന്നു എന്നൊരു സാധനമാണ് ഇവിടെ എല്ലായിടത്തും കറങ്ങി നടക്കുന്നത്. അങ്ങനെയുണ്ടെന്ന രീതിയിലാണ് അഖില്‍ മാരാർ അടക്കം എന്നോട് സംസാരിച്ചത്. പുറത്തായിരുന്നെങ്കിൽ അവന്‍റെ മൂക്കിടിച്ച് പരത്തിയേനെ എന്നാണ് ശ്രീദേവി ശ്രുതി ലക്ഷ്മിയോട് പറയുന്നത്. 

എന്നാല്‍ ഇതെല്ലാം ദേവുവിന്‍റെ തന്ത്രത്തിന്‍റെ ഭാഗമാണ് എന്ന വിലയിരുത്തലുകള്‍ ബിഗ്ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ വരുന്നുണ്ട്. വിഷ്ണുവിനെതിരെ കായികമായി മത്സരിക്കാന്‍ കഴിയാത്ത ദേവു മൈന്‍റ് ഗെയിം കളിക്കുന്നു എന്നാണ് ദേവുവിന്‍റെ ആരാധകരുടെ വാദം. എന്നാല്‍ ഒരു ലൌ ലൈന്‍ പിടിക്കുക വഴി തന്‍റെ നിലനില്‍പ്പിന് ശ്രമിക്കുകയാണ് ദേവു എന്നാണ് ഒരു വിഭാഗം പറയുന്നത്. എന്തായാലും ദേവു വിഷ്ണു വിഷയം വരും ദിവസങ്ങളിലും ബിഗ്ബോസ് വീട്ടില്‍ തീപിടിക്കുന്ന വിഷയമാകും. 


ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട്; പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ

No comments
മാ​രാ​രി​ക്കു​ളം (ആ​ല​പ്പു​ഴ): പോ​സ്​​റ്റ്​ ഓ​ഫി​സി​ൽ ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യ പോ​സ്റ്റ് മാ​സ്റ്റ​ർ അ​റ​സ്റ്റി​ൽ. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പോ​സ്​​റ്റ്​ ഓ​ഫി​സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡ്‌ പാ​മ്പും​ത​റ​യി​ൽ അ​മി​ത​നാ​ഥി​നെ​യാ​ണ്​ (29) മാ​രാ​രി​ക്കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​സ്​​റ്റ്​ ഓ​ഫി​സി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി നി​ക്ഷേ​പി​ച്ച 21 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​വ​ർ തി​രി​മ​റി ന​ട​ത്തി​യ​ത്. നി​ക്ഷേ​പ​ക​ർ​ക്ക് വ്യാ​ജ അ​ക്കൗ​ണ്ട് ന​മ്പ​റു​ക​ൾ സ്വ​ന്തം കൈ​പ്പ​ട​യി​ൽ എ​ഴു​തി ന​ൽ​കി​യ പ്ര​തി, ഓ​ഫി​സി​ൽ അ​ട​ക്കു​ന്ന പ​ണം അ​ക്കൗ​ണ്ടി​ൽ ഇ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​വ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വ​ൻ തു​ക കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

മാ​രാ​രി​ക്കു​ളം സ്റ്റേ​ഷ​നി​ൽ ഇ​വ​ർ​ക്കെ​തി​രെ ര​ണ്ടു കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്ത് മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി.


ട്രെ​യി​ൻ തീ​വെ​പ്പ് കേ​സ്: പൊലീസിനെ വിമർശിച്ച് നേതാക്കൾ

No comments

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വെ​പ്പ് കേ​സി​ൽ കേ​ര​ള പൊ​ലീ​സി​നെ വി​മ​ർ​ശി​ച്ച് നേ​താ​ക്ക​ൾ. കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ൻ എം.​പി, ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് പ്ര​തി സം​സ്ഥാ​നം വി​ട്ട​ത് പൊ​ലീ​സി​ന്റെ ജാ​ഗ്ര​ത​ക്കു​റ​വാ​ണെ​ന്ന് വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. നേ​ര​ത്തേ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും സ​മാ​ന വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

കേ​സി​ൽ കേ​ര​ള പൊ​ലീ​സി​ന് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്നും പ്ര​തി കേ​ര​ളം വി​ട്ടു​പോ​യ​ത് പൊ​ലീ​സി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​വാ​ത്ത​തി​നാ​ലാ​​ണെ​ന്നും ​പൊ​ള്ള​ലേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

പ്ര​തി​യെ പി​ടി​ക്കു​ന്ന​തി​ൽ കേ​ര​ള പൊ​ലീ​സി​ന് വീ​ഴ്ച​പ​റ്റി​യെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം.​പി പ​റ​ഞ്ഞു. പ്ര​തി ഏ​റെ​നേ​രം ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ത​ങ്ങി യെന്നാണ് മ​ന​സ്സി​ലാ​ക്കു​ന്ന​ത്. ഈ ​സ​മ​യ​മെ​ല്ലാം പൊ​ലീ​സ് എ​വി​ടെ​യാ​യി​രു​ന്നു. കേ​സ് കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സി​ൽ കേ​ര​ള പൊ​ലീ​സി​ന് മൃ​ദു​സ​മീ​പ​ന​മു​ണ്ടെ​ങ്കി​ൽ ആ ​വെ​ള്ളം അ​ങ്ങ് വാ​ങ്ങി​വെ​ച്ചാ​ൽ മ​തി​യെ​ന്ന് കെ. ​സു​​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. കേ​സി​ൽ എ​ൻ.​ഐ.​എ വെ​റു​തെ ഇ​രി​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. ഒ​രു പ്ര​തി മാ​ത്രം ഉ​ൾ​പ്പെ​ട്ട കു​റ്റ​മ​ല്ലി​ത്- സു​രേ​ന്ദ്ര​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.


ഇന്ന്‌ ഉയിര്‍പ്പു പെരുന്നാള്‍

No comments

50 ദിവസം നീളുന്ന വലിയ നോമ്ബാചരണത്തിന്റെ അവസാന ആഴ്‌ചയിലാണ്‌ പെസഹ, ദുഃഖവെള്ളി, ദുഃഖശനി, ഈസ്‌റ്റര്‍ എന്നിവയോടെ അവസാനിക്കുന്നത്‌.

കഴിഞ്ഞ ഞായറാഴ്‌ച നടന്ന ഓശാന പെരുന്നാളിനോടുകൂടിയാണ്‌ കഷ്‌ടാനുഭവ ആഴ്‌ച എന്നറിയപ്പെടുന്ന വലിയ ആഴ്‌ചയ്‌ക്ക്‌ തുടക്കമാകുന്നത്‌. ഈസ്‌റ്റര്‍ എന്നറിയപ്പെടുന്ന ഉയിര്‍പ്പ്‌ ഞായറാഴ്‌ചയോടെ വലിയനോമ്ബിന്‌ സമാപനമാകും. കുരിശില്‍ തറച്ച്‌ കൊല്ലപ്പെട്ട ക്രിസ്‌തുദേവന്‍ മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റ്‌ ശിഷ്യന്മാര്‍ക്ക്‌ പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മ പുതുക്കിയാണ്‌ ഈസ്‌റ്റര്‍ ആഘോഷിക്കുന്നത്‌. നോമ്ബു വീടലിന്റെ ഭാഗമായി വലിയ ആഘോഷത്തോടെയാണ്‌ ഉയിര്‍പ്പ്‌ പെരുന്നാളുകള്‍ ക്രൈസ്‌തവ ദേവാലയങ്ങളിലും വീടുകളിലും കൊണ്ടാടുന്നത്‌. ഹൈറേഞ്ച്‌ മേഖലയിലെ യാക്കോബായ ദേവാലയങ്ങളില്‍ ഇന്നലെ രാത്രിയായിരുന്നു ശുശ്രൂഷകള്‍ നടന്നത്‌. കത്തോലിക്കാ ദേവാലയങ്ങളില്‍ ഇന്നു പുലര്‍ച്ചെ മുതല്‍ ഉയിര്‍പ്പ്‌ പെരുന്നാളിന്റെ പ്രത്യേക പ്രാര്‍ഥനകളും ശുശ്രൂഷകളും നടക്കും. ക്രൈസ്‌തവരുടെ 50 ദിവസത്തെ വ്രതാനുഷ്‌ഠാനങ്ങളുടെ സമാപനം എന്ന നിലയില്‍ ഇന്ന്‌ വീടുകളിലും വലിയ ആഘോഷങ്ങളാണ്‌ സംഘടിപ്പിക്കുന്നത്‌.

ഈസ്‌റ്റര്‍ ആചരണത്തിനൊരുങ്ങി ക്രൈസ്‌തവ ദേവാലയങ്ങള്‍

ഈസ്‌റ്റര്‍ ആചരണത്തിനായി ക്രൈസ്‌തവ ദേവാലയങ്ങള്‍ ഒരുങ്ങി. ദേവാലയങ്ങളില്‍ വെളുപ്പിനെ മുന്നിന്‌ ഉയിര്‍പ്പു തിരുക്കര്‍മങ്ങളും കുര്‍ബാനയും പ്രദക്ഷിണവും നടക്കും. കട്ടപ്പന സെന്റ്‌ ജോര്‍ജ്‌ ഫൊറോനാ ദൈവാലയത്തില്‍ പുലര്‍ച്ചെ 2.45 ന്‌ നടക്കുന്ന ഈസ്‌റ്റര്‍ തിരുക്കര്‍മങ്ങള്‍ക്കു ഫൊറോനാ വികാരി ഫാ. ജോസ്‌ മാത്യു പറപ്പള്ളി നേതൃത്യം നല്‍കും. അസിസ്‌റ്റന്റ്‌ വികാരിമാരായ ഫാ. മനു കിളികൊത്തിപാറ, ഫാ. നോബിള്‍ പൊടിമറ്റത്തില്‍, ഫാ. മനുരാജ്‌ പുത്തന്‍വീട്ടില്‍ തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന്‌ രാവിലെ ആറിനും എട്ടിനും 10നും കുര്‍ബാന ഉണ്ടായിരിക്കും. വെള്ളയാംകുടി സെന്റ്‌ ജോര്‍ജ്‌ ഫൊറോനാ ദേവാലയത്തില്‍ രാത്രി 10.30 ന്‌ നടന്ന പാതിരാ കുര്‍ബാനക്കും ഈസ്‌റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്കും ഫൊറോനാ വികാരി ഫാ. തോമസ്‌ മണിയങ്ങാട്ട്‌, അസിസ്‌റ്റന്റ്‌ വികാരി മാരായ ഫാ. ഇമ്മാനുല്‍, ഫാ. സാവിയോ കാട്ടുപാലം തുടങ്ങിയര്‍ നേതൃത്വം നല്‍കി. അണക്കര, ഉപ്പുതറ ഫെറോന ദേവാലങ്ങളിലും ഈസ്‌റ്റര്‍ തിരുകര്‍മങ്ങളോടാനുബന്ധിച്ചു പാതിരാ കുര്‍ബാനയും മറ്റു തിരുകര്‍മ്മങ്ങളും നടന്നു. 

പീഡാനുഭവ സ്‌മരണയില്‍ ദുഃഖവെള്ളി ആചരിച്ചു 

ക്രിസ്‌തുവിന്റെ പീഡാനുഭവങ്ങളെ അനുസ്‌മരിച്ച്‌ ക്രൈസ്‌തവര്‍ ദുഃഖവെള്ളി ആചരിച്ചു. ക്രിസ്‌തുവിനെ പടയാളികള്‍ പിടികൂടി കുരിശില്‍തറച്ച്‌ കൊലപ്പെടുത്തിയതിന്റെ സ്‌മരണ ഉയര്‍ത്തിയാണ്‌ ദുഃഖവെള്ളിയാഴ്‌ച ആചരണം നടന്നത്‌. വെള്ളിയാഴ്‌ച പുലര്‍ച്ചെമുതല്‍ നടന്ന ശുശ്രൂഷകള്‍ വിവിധ ദേവാലയങ്ങളില്‍ നാലുമണിവരെ നീണ്ടു. കത്തോലിക്കാ ദേവാലയങ്ങളില്‍ നിന്നും വിവിധ കേന്ദ്രങ്ങളില്‍ കുന്നിന്‍മുകളിലേക്ക്‌ പരിഹാര പ്രദിക്ഷണങ്ങള്‍ നടന്നു. കുരിശുമേന്തി ദീര്‍ഘദൂരം നടന്ന കാല്‍നടയായുള്ള പരിഹാര പ്രദക്ഷിണത്തില്‍ പ്രായഭേദമന്യേ ആയിരങ്ങള്‍ അണിനിരന്നു. യാക്കോബായ, ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ രാവിലെ 7 മണിയോടെ പ്രത്യേക ശുശ്രൂഷകള്‍ക്ക്‌ തുടക്കംകുറിച്ചു. ക്രിസ്‌തുവിന്റെ കുരിശു മരണ സമയത്ത്‌ കുടിക്കാന്‍ പടയാളികള്‍ ചൊറുക്ക കൊടുത്തതിന്‌ പ്രതീകമായി ദൈവാലയങ്ങളില്‍ വിശ്വാസികള്‍ക്ക്‌ കൈപ്പുനീര്‌ നല്‍കി. ദുഃഖ വെള്ളിയാഴ്‌ച ദിവസങ്ങളില്‍ എല്ലാവിധ ജോലികളും ഉപേക്ഷിച്ചാണ്‌ വിശ്വാസികള്‍ ദൈവാലയങ്ങളിലേക്ക്‌ എത്തിച്ചേര്‍ന്നത്‌. യാക്കോബായ സഭയുടെ ഹൈറേഞ്ച്‌ മേഖല ആസ്‌ഥാനമായ മൗണ്ട്‌ സെഹിയോന്‍ അരമനയില്‍ സെന്റ്‌ പോള്‍സ്‌ ആന്‍ഡ്‌ സെന്റ്‌ പള്ളിയില്‍ വികാരി റവ. ഐസക്ക്‌ മേനോത്തുമാലില്‍ കോര്‍ - എപ്പിസ്‌കോപ്പ ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി. സെന്റ്‌ ജൂഡ്‌ ടൗണ്‍ പള്ളിയില്‍ വികാരി ഫാ. ജോസഫ്‌ കൊച്ചുകുന്നേല്‍ ദുഃഖവെള്ളിയാഴ്‌ച ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി. സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സിറിയന്‍ കത്തീഡ്രലില്‍ വികാരി റവ എല്‍ദോസ്‌ കൂറ്റപ്പാല കോര്‍ - എപ്പിസ്‌കോപ്പ, സഹവികാരി ഫാ. ബിനു ബേബി എന്നിവര്‍ പ്രത്യേക ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി. ദുഃഖ ശനിയാഴ്‌ച എന്നറിയപ്പെടുന്ന ഇന്നലെയും എല്ലാ ക്രൈസ്‌തവ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ഥനകള്‍ അരങ്ങേറി.

ദുഃഖവെള്ളി ആചരണം

യേശുക്രിസ്‌തുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മപുതുക്കി ക്രൈസ്‌തവര്‍ ദു:ഖവെള്ളി ആചരിച്ചു. ദേവാലയങ്ങളില്‍ പീഢാനുഭവ വായനയും കുരിശിന്റെ വഴിയും പരിഹാരപ്രദക്ഷിണവും നടന്നു. വിവിധ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ കുരിശിന്റെ വഴിചൊല്ലി മല കയറി. കട്ടപ്പന സെന്റ്‌ ജോര്‍ജ്‌ ഫോറോനാ ദേവലയത്തില്‍ നടന്ന ദുഖ വെള്ളി ആചാരണത്തിനും തിരുകര്‍മ്മങ്ങള്‍ക്കും ഫോറോനാ വികാരി ഫാ. ജോസ്‌ മാത്യു പറപ്പള്ളി മുഖ്യ കാര്‍മികത്യം വഹിച്ചു. അല്‍ത്താരായില്‍ ഊറാലയിട്ട മാര്‍ത്തോമാ മരക്കുരിശു സ്‌ഥാപിച്ചാണ്‌ ദുഖവെള്ളി തിരുകര്‍മങ്ങള്‍ നടന്നത്‌. തുടര്‍ന്ന്‌ ദേവാലയത്തില്‍ പീഡാനുഭവ വായനയും സ്ലീഹാ ചുംബനവും നടന്നു. ഫാ. ബിബിന്‍ മുണ്ടാട്ടു ചുണ്ടയില്‍ ദുഃഖ വെള്ളി സന്ദേശം നല്‍കി. ഉച്ചകഴിഞ്ഞു മുന്നിന്‌ കട്ടപ്പന ടൗണിലേക്ക്‌ പരിഹാര പ്രദിഷിണവും കുരിശിന്റെ വഴിയും നടന്നു. ദുഖവെള്ളി പ്രമാണിച്ചു ജില്ലയിലെ പ്രധാന തീര്‍ഥാടക കേന്ദ്രങ്ങ ളായ തുമ്ബച്ചി മല, വാഗമണ്‍ കുരിശുമല, ഏഴുകുംവയല്‍ കുരിശുമല തുടങ്ങിയ സ്‌ഥലങ്ങളിലേക്ക്‌ ആയിരങ്ങള്‍ കുരിശിന്റെ വഴി ചൊല്ലി മലകയറി എത്തി.

പരിഹാര പ്രദക്ഷിണം 

ഉപ്പുതോട്‌ സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ ദു:ഖ വെള്ളിയാഴ്‌ച പ്രമാണിച്ച്‌ തകരമേട്‌ കുരിശടിയിലേക്ക്‌ ഇടവക വികാരി ഫാ. ഫിലിപ്പ്‌ പെരുന്നാട്ടിന്റെ നേതൃത്വത്തില്‍ പരിഹാരപ്രദക്ഷിണം നടത്തി. ദേവാലയത്തില്‍നിന്നും രണ്ടു കിലോമീറ്റര്‍ ദൂരമുള്ള തകരമേട്‌ മലയിലേക്കുള്ള യാത്രയില്‍ 20 സ്‌ഥലങ്ങളില്‍ കുരിശുവച്ച്‌ പൂക്കള്‍കൊണ്ട്‌ അലങ്കരിച്ചിരുന്നു. 800 കുടുംബങ്ങളുള്ള ഇടവകയില്‍ നിന്ന്‌ ആയിരക്കണക്കിന്‌ വിശ്വാസികള്‍ പരിഹാര പ്രദക്ഷിണത്തില്‍ പങ്കെടുത്തു. തകരമേട്ടിലെ കുരിശടിയില്‍ തയാറാക്കിയ പന്തലില്‍ പരിഹാര പ്രദക്ഷിണത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഉച്ചഭക്ഷണവും നല്‍കി.

യാത്രക്കാരിക്ക് നെഞ്ചുവേദന; ആശുപത്രിയിലേക്ക് പറന്ന് കെ.എസ്.ആർ.ടി.സി

No comments
വ​ണ്ടൂ​ർ: പ​തി​വി​ന് വി​പ​രീ​ത​മാ​യി വ​ണ്ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ഒ​രു കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് വ​ന്നു​നി​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​രും ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും അ​മ്പ​ര​ന്നു. കാ​ര്യ​മ​റി​ഞ്ഞ​പ്പോ​ൾ ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം.


ചേ​ർ​ത്ത​ല ഡി​പ്പോ​യി​ൽ​നി​ന്നെ​ടു​ത്ത ബ​സ് നി​ല​മ്പൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ഭ​ക്ഷ്യ​ക്കി​റ്റ് വാ​ങ്ങാ​ൻ വ​ണ്ടൂ​രി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത തൃ​ശൂ​ർ മ​ണ്ണു​ത്തി സ്വ​ദേ​ശി​നി വാ​ക്കി​പ്പ​ടി ബി​ന്ദു​വി​ന് (45) വ​ണ്ടൂ​രി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ൾ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​ർ ബോ​ധ​ര​ഹി​ത​യാ​യി. തു​ട​ർ​ന്ന് ബി​ന്ദു​വി​നെ എ​ത്ര​യും പെ​ട്ടെ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ക​ണ്ട​ക്ട​ർ സു​നി​ലും ഡ്രൈ​വ​ർ വ​ർ​ഗീ​സും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടു​ങ്ങി​യ വ​ഴി​യി​ലൂ​ടെ സാ​ഹ​സി​ക​മാ​യി ബ​സ് ആ​ശു​പ​ത്രി​മു​റ്റ​ത്ത് എ​ത്തി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച ബി​ന്ദു​വി​ന് പ്ര​ഥ​മ​ശ്രു​ഷൂ​ഷ ന​ൽ​കി​യ​തോ​ടെ ബോ​ധം തെ​ളി​ഞ്ഞു. ഹൃ​ദ്രോ​ഗി​യാ​യ ബി​ന്ദു രാ​വി​ലെ കാ​ര്യ​മാ​യൊ​ന്നും ക​ഴി​ച്ചി​രു​ന്നി​ല്ല. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​യാ​യ ബി​ന്ദു മു​മ്പ് വി​ട്ടു​ജോ​ലി​ക​ൾ​ക്ക് പോ​കു​മാ​യി​രു​ന്നു.

രോ​ഗി​യാ​യ​തോ​ടെ വി​ധ​വ​യും മൂ​ന്ന് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ ബി​ന്ദു​വി​ന് ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ​യാ​യി. പ്ര​യാ​സം മ​ന​സ്സി​ലാ​ക്കി വ​ണ്ടൂ​രി​ലെ വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യാ​ണ് ഞാ​യ​റാ​ഴ്ച ഭ​ക്ഷ്യ​ക്കി​റ്റ് വാ​ങ്ങാ​ൻ ക്ഷ​ണി​ച്ച​ത്. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ ച​ട​ങ്ങി​ലേ​ക്ക് അ​ബ​ദ്ധ​ത്തി​ൽ ശ​നി​യാ​ഴ്ച​ത​ന്നെ പു​റ​പ്പെ​ട്ട​താ​ണെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

വി​വ​ര​മ​റി​ഞ്ഞ് ക​ഫേ കു​ടും​ബ​ശ്രീ ഹോ​ട്ട​ൽ ഉ​ട​മ കെ.​സി. നി​ർ​മ​ല ആ​ശു​പ​ത്രി​യി​ലെ​ത്തി ഒ​രു മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ്യ​ക്കി​റ്റി​നു​ള്ള പ​ണ​വും തി​രി​കെ പോ​കാ​നു​ള്ള യാ​ത്ര​ക്കൂ​ലി​യും ന​ൽ​കി. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ എ​ത്തി​യാ​ണ് ബി​ന്ദു​വി​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.




ബി.ജെ.പിയുടെ മലകയറ്റം ഓർമ്മിപ്പിച്ചത് യൂദാസിനെയെന്ന് എ.ഐ.വൈ.എഫ്; ‘കേരളമെന്ന മല കയറാൻ ബി.ജെ.പിക്ക്

No comments
കൊച്ചി: മലയാറ്റൂർ മല കയറുമെന്ന് പ്രഖ്യാപിച്ച് വാക്കുപാലിക്കാതെ ഒന്നാം സ്ഥലത്ത് നിന്ന് മടങ്ങിയ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷണൻ ക്രിസ്തുവിനെ ഒറ്റുകൊടുത്ത യൂദാസിനെയാണ് ഓർമ്മിപ്പിച്ചതെന്ന് എ.ഐ.വൈ.എഫ്. മൈനോറിറ്റി മോർച്ചയുടെ നേതൃത്വത്തിൽ മല കയറുമെന്ന കാമ്പയിൻ പൂർത്തീകരിക്കാതെ മടങ്ങിയത് വിശ്വസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് നികേഷ് കുമാർ അഭിപ്രായപ്പെട്ടു.

മലയാറ്റൂർ മല കയറുന്നത് ക്രിസ്തീയ വിശ്വാസികൾ മാത്രമല്ല. നാനാജാതി മതസ്ഥരാണ് മലയാറ്റൂർ സന്ദർശിക്കുന്നതും മല കയറുന്നതും. ലക്ഷക്കണക്കിന് വിശ്വാസികൾ ക്രസ്തുവിന്‍റെ പീഢാനുഭവത്തേയും കുരിശു മരണത്തെയും അനുസ്മരിച്ചു കൊണ്ട് മല ചവിട്ടുമ്പോൾ ബി.ജെ.പി നടത്തിയത് ക്രിസ്തീയ സമൂഹത്തെ ഒപ്പം നിർത്താനുള്ള നാടകമാണെന്ന് വിശ്വാസികൾ തിരിച്ചറിയണം.

ഇത്തരം കപട വിശ്വാസികളെ ജനങ്ങൾ തിരിച്ചറിയണം. എ.എൻ രാധാകൃഷണനെ സ്വീകരിക്കാനെത്തി നിരാശയോടെ മടങ്ങിയ ന്യൂനപക്ഷ മോർച്ചയും ബി.ജെ.പിയെ തിരിച്ചറിയണം. വിശ്വാസികളെ മുൻനിർത്തി ബി.ജെ.പി ഉയർത്തുന്ന വർഗീയ രാഷ്ട്രീയം ശബരിമലയിലൂടെ കേരള സമൂഹം തിരിച്ചറിഞ്ഞതാണ്. കേരളമെന്ന മലകയറാൻ ബി.ജെ.പിക്ക് കഴിയില്ലെന്നതിന്റെ തെളിവാണ് കണ്ടത്. മലയാറ്റൂർ മലകയറൽ നാടകത്തിൻറെ അണിയറ പ്രവർത്തകരായ ന്യൂനപക്ഷ മോർച്ചക്കാരും ബി.ജെ.പി നേതൃത്വവും വിശ്വാസികളോടും പൊതുസമൂഹത്തോടും മാപ്പു പറയണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.


‘രാഹുൽ സംസാരിക്കുന്നത് ട്രോളന്മാരെ പോലെ’; വീണ്ടും വിമർശനവുമായി അനിൽ ആന്‍റണി

No comments
ന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ രാഹുൽ ഗാന്ധിയെ വീണ്ടും വിമർശിച്ച് അനിൽ ആന്‍റണി. രാഹുൽ സംസാരിക്കുന്നത് ട്രോളന്മാരെ പോലെയാണെന്നും ദേശീയ നേതാവിനെ പോലെയല്ലെന്നും അനിൽ ട്വീറ്റ് ചെയ്തു. ഗൗതം അദാനിക്കെതിരായ രാഹുലിന്‍റെ ട്വീറ്റ് പങ്കുവെച്ചാണ് അനിലിന്‍റെ വിമർശനം.


'ദേശീയ പാർട്ടിയുടെ മുൻ അധ്യക്ഷനെ കാണുമ്പോൾ ദുഃഖം തോന്നുന്നു. കോൺഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിയുടെ സംസാരം ട്രോളന്മാരുടേത് പോലെയാണ്. രാഷ്ട്രനിർമാണ പ്രവർത്തനങ്ങളിൽ പതിറ്റാണ്ടുകളായി സംഭാവനകൾ നൽകിയ ഉയർന്ന പ്രതിഭകൾക്കൊപ്പം വളർന്നു വരുന്ന എന്‍റെ പേര് കാണുമ്പോൾ ഞാൻ വളരെ വിനയാന്വിതനാണ്. ഒരു കുടുംബത്തിന് വേണ്ടിയല്ല, ഇന്ത്യക്കും നമ്മുടെ ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതിനാൽ അവർക്ക് പാർട്ടി വിടേണ്ടിവന്നു' -അനിൽ ആന്‍റണി ട്വീറ്റ് ചെയ്തു.

അദാനിയുടെ കമ്പനികളിൽ ആർക്കാണ് 20,000 കോടി ബിനാമി പണം ഉള്ളതെന്ന ചോദ്യമാണ് ട്വീറ്റിലൂടെ രാഹുൽ ഗാന്ധി ഇന്നും ഉയർത്തിത്. 'അവർ സത്യം മറച്ചുവെക്കുന്നു, അതുകൊണ്ടാണ് അവർ ദിവസവും തെറ്റിദ്ധരിപ്പിക്കുന്നത്! ചോദ്യം അതേപടി തുടരുന്നു - അദാനിയുടെ കമ്പനികളിൽ ആർക്കാണ് 20,000 കോടി ബിനാമി പണം ഉള്ളത്?'





കോഴിക്കോട് ദമ്ബതികളെ തട്ടികൊണ്ടുപോയി; 2 പേര്‍ കസ്റ്റഡിയില്‍

No comments

കോഴിക്കോട്> താമരശ്ശേരിയില്‍ ദമ്ബതികളെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
പരപ്പന്‍പൊയില്‍ കുറുന്തോട്ടികണ്ടിയില്‍ ഷാഫിയെയും ഭാര്യയേയുമാണ് തട്ടിക്കൊണ്ടുപോയത്. രാത്രി പത്ത് മണിയോടെ മുഖം മറച്ചെത്തിയ സംഘമാണ് തട്ടികൊണ്ടുപോയത്. തുടര്‍ന്ന് ഭാര്യസനിയയെ വഴിയില്‍ ഇറക്കിവിട്ട ശേഷം ഷാഫിയുമായി സംഘം കടന്നുകളയുകയായിരുന്നു. പിടിവലിക്കിടെ പരുക്കേറ്റ സനിയ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദുബായിയില്‍ ജോലി ചെയ്തിരുന്ന ഷാഫി ഒരു വര്‍ഷം മുമ്ബാണ് നാട്ടിലെത്തിയത്. വീടിന് മുമ്ബില്‍ നില്‍ക്കുകയായിരുന്ന ഷാഫിയെ നാലംഗ സംഘമെത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സനിയയേയും കാറില്‍ പിടിച്ചുകയറ്റി. കുറച്ചു മുന്നോട്ടു പോയ ശേഷം സനിയയെ ഇറക്കി വിട്ട് സംഘം കടന്നുകളയുകയായിരുന്നു. പണമിടപാട് തര്‍ക്കമെന്നാണ് സൂചന. സംഭവത്തില്‍ താമരശ്ശേരി പൊലീസ് അന്വേഷണമാരംഭിച്ചു.



തയ്‍വാനു ചുറ്റും സേനാവിന്യാസവുമായി ചൈന

No comments


നീക്കം തയ്‌വാൻ പ്രസിഡന്റും കെവിൻ മക്കാർത്തിയുമായുള്ള കൂടിക്കാഴ്ചയെത്തുടർന്ന്

തായ്‍പേയ്: രണ്ടാംദിവസവും തായ്‍വാനു ചുറ്റും യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിച്ച് ചൈന. പ്രസിഡന്റ് സായ് ഇങ് വെൻ യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കർ കെവിൻ മക്കാർത്തിയുമായി ലോസ് ആഞ്ജലിസിൽ കൂടിക്കാഴ്ച നടത്തിയതിനെത്തുടർന്നാണ് ചൈനീസ് സൈനിക നീക്കം. ചൈനയുടെ മൂന്ന്‌ യുദ്ധക്കപ്പലുകളാണ് തയ്‍വാനെ ചുറ്റുന്നത്. ഒരു യുദ്ധവിമാനവും അന്തർവാഹിനികളെ നേരിടാനുള്ള ഹെലികോപ്റ്ററും തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി തയ്‌വാൻ പ്രതിരോധമന്ത്രാലയം അറിയിച്ചു.

സായ്-കെവിൻ കൂടിക്കാഴ്ച നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ബുധനാഴ്ചയും ചൈനയുടെ ഷാൻഡോങ് വിമാനവാഹിനി കപ്പൽ തയ്‍‍വാന്റെ തെക്കുകിഴക്കായി കടലിലൂടെ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലേക്കു സഞ്ചരിച്ചിരുന്നു. തയ്‌‍‍വാൻ ജനതയുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ ജീവിതം ഉറപ്പാക്കാൻ സർക്കാർ പരിശ്രമിക്കുമെന്ന് പ്രസിഡന്റ് സായ് ഇങ് വെൻ ലോസ് ആഞ്ജലിസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

ചൈനയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. എന്നാ‍ൽ, തയ്‌‍വാൻ ചൈനയുടെ അവിഭാജ്യഘടകമാണെന്നാണ് ബെയ്ജിങ് വെള്ളിയാഴ്ചയും വ്യക്തമാക്കിയത്. മാതൃരാജ്യവുമായി ലയിക്കുകയെന്നതാണ് തയ്‍വാന്റെ ഭാവിയെന്നും ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു. സായ് ഇങ് വെന്നും കെവിൻ മക്കാർത്തിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിഷേധിച്ച് റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ലൈബ്രറിക്കുമേൽ ചൈന ഉപരോധവുമേർപ്പെടുത്തി.


© all rights reserved
made with by templateszoo