കോഴിക്കോട്> താമരശ്ശേരിയില്‍ ദമ്ബതികളെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
ദുബായിയില്‍ ജോലി ചെയ്തിരുന്ന ഷാഫി ഒരു വര്‍ഷം മുമ്ബാണ് നാട്ടിലെത്തിയത്. വീടിന് മുമ്ബില്‍ നില്‍ക്കുകയായിരുന്ന ഷാഫിയെ നാലംഗ സംഘമെത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സനിയയേയും കാറില്‍ പിടിച്ചുകയറ്റി. കുറച്ചു മുന്നോട്ടു പോയ ശേഷം സനിയയെ ഇറക്കി വിട്ട് സംഘം കടന്നുകളയുകയായിരുന്നു. പണമിടപാട് തര്‍ക്കമെന്നാണ് സൂചന. സംഭവത്തില്‍ താമരശ്ശേരി പൊലീസ് അന്വേഷണമാരംഭിച്ചു.
