Responsive Ad Slot

Latest

News

പ്രണയം നിരസിച്ചു; വിദ്യാർഥിയെ വടിവാളുകൊണ്ട് വെട്ടി യുവാവ്

Tuesday, April 4, 2023

/ by Web Desk


 പ്രണയം നിരസിച്ചു എന്ന കാരണത്താല്‍ 12-ാം ക്ലാസ് വിദ്യാർഥിയെ വടിവാളുകൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ച് യുവാവ്. തമിഴ്നാട്ടിലെ തൂത്തുകുടി ജില്ലയിലാണ് സംഭവം. പ്രതിയായ സോളയപ്പനെ പൊലിസ് അറസ്റ്റു ചെയ്തു.

തിങ്കളാഴ്ച സെക്കരപ്പട്ടി ഗ്രാമത്തിലെ പെൺകുട്ടി സ്‌കൂളിൽ നിന്ന് പരീക്ഷയെഴുതി വീട്ടിലേക്കു മടങ്ങവേ വഴിയില്‍ വച്ച് പ്രതിയായ സോളയപ്പന്‍ തടഞ്ഞുനിര്‍ത്തി. പെണ്‍കുട്ടി എന്തെങ്കിലും പ്രതികരിക്കുന്നതിന് മുന്‍പ് തന്നെ പ്രതി കയ്യിൽ കരുതിയിരുന്ന വടിവാളുകൊണ്ട് മുഖത്ത് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

രക്തം വാർന്ന വിദ്യാർഥിയെ നാട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പെൺകുട്ടി നിലവിൽ ചികിത്സയിലാണ്. പ്രതിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് അക്രമിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലിസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Don't Miss
© all rights reserved
made with by templateszoo