Responsive Ad Slot

Latest

News

80 ലക്ഷം ലോട്ടറിയടിച്ചയാളുടെ ദുരൂഹമരണം; സുഹൃത്ത് കസ്റ്റഡിയില്‍

Tuesday, April 4, 2023

/ by Web Desk


 തിരുവനന്തപുരത്ത് 80 ലക്ഷം രൂപ ലോട്ടറിയടിച്ചയാളുടെ ദുരൂഹമരണത്തില്‍ സുഹൃത്ത് സന്തോഷ് കസ്റ്റഡിയില്‍. സന്തോഷ് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായി സജീവ് പറഞ്ഞതായി സഹോദരന്‍ പൊലീസിനു മൊഴിനല്‍കി. മദ്യസൽക്കാരത്തിനിടെ സജീവിനെ കൂട്ടത്തിലുണ്ടായിരുന്ന സന്തോഷ് പിടിച്ചുതള്ളിയെന്നു മൊഴി ലഭിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചിരുന്നു.

സുഹൃത്തുക്കൾക്കുവേണ്ടി സൽക്കാരം നടത്തുന്നതിനിടയിൽ വീടിന്റെ മൺതിട്ടയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ വീണു പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് സജീവ് മരിച്ചത്. കഴിഞ്ഞ മാസം സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരുന്നു. ശനിയാഴ്ച രാത്രി 9ന് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്കു താമസിക്കുന്ന രാജേന്ദ്രൻപിള്ളയുടെ വീട്ടിൽ ഇവർ ഒരുമിച്ചുകൂടി സൽക്കാരം നടത്തുകയായിരുന്നു.

Don't Miss
© all rights reserved
made with by templateszoo