Responsive Ad Slot

Latest

News

തെക്കന്‍ കേരളത്തില്‍ വേനല്‍മഴ ശക്തം; കാറ്റില്‍ മരം വീണ് 2 പേര്‍ മരിച്ചു

Tuesday, April 4, 2023

/ by Web Desk

 


തെക്കന്‍കേരളത്തില്‍ വേനല്‍മഴ ശക്തം. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴയും കാറ്റും കനത്ത നാശം വിതച്ചത്. കാറ്റില്‍ മരം വീണ് രണ്ടുപേര്‍ മരിച്ചു. പത്തനംതിട്ട അടൂരില്‍ മരംവീണ് സ്കൂട്ടര്‍ യാത്രക്കാരന്‍ നെല്ലിമുകള്‍ സ്വദേശി മനുമോഹന്‍ മരിച്ചു. കൊല്ലം കൊട്ടാരക്കരയില്‍ റബ്ബര്‍ മരം വീണ് ഇഞ്ചക്കാട് സ്വദേശി ലളിതകുമാരിയാണ് മരിച്ചത്. കൃഷി നാശവും വീടുകള്‍ക്ക് കേടുപാടുകളുമുണ്ടായി.

Don't Miss
© all rights reserved
made with by templateszoo