Responsive Ad Slot

Latest

News

ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ കത്തി നശിച്ചു; താരത്തിന് ഗുരുതര പരിക്ക് എന്ന് റിപ്പോർട്ടുകൾ.

Friday, December 30, 2022

/ by Web Desk




ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്ക്. ഉത്തരാഖണ്ഡില്‍ വെച്ചാണ് താരത്തിന്റെ വാഹനം അപകടത്തില്‍ പെട്ടത്. ഡിവൈഡറില്‍ ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. അപകടത്തില്‍ റിഷഭ് പന്തിനു പൊള്ളലേറ്റിട്ടുണ്ട്. തലക്ക് മുറിവേറ്റിട്ടുണ്ട്. ആരോഗ്യനിലയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.ഡല്‍ഹിയില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. കാര്‍ പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.


Don't Miss
© all rights reserved
made with by templateszoo