കാഴ്ച മറയ്ക്കുംവിധം ബസിനു പിന്നിലെ ചില്ലിലുടനീളം മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച കൂളിംഗ് ഫിലിം ഒട്ടിച്ച ബസിനെതിരെ നടപടി സ്വീകരിക്കാതെ മോട്ടോര്‍ വാഹന വകുപ്പ്. 2021 ഡിസംബര്‍ 9ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ബസിനെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കെ.എല്‍.13 എ.എഫ്. 2300 കോഴിക്കോട് സുല്‍ത്താന്‍ ബത്തേരി ലക്കിടി വഴി വെള്ളാരംകുന്ന് ഗവ.കോളേജ് റൂട്ടാണ് ‘സല്‍ഫ മോള്‍’ എന്ന ഈ സ്വകാര്യ ബസിന് അനുവദിച്ചിരിക്കുന്നത്.
അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ പരിശോധനയ്ക്ക് ശേഷം 2026 ജൂലൈ 22 വരെയാണ് പെര്‍മിറ്റ് അനുവദിച്ചിരിക്കുന്നത്. ഇത്തരം കൂളിംഗ് ഫിലിം ഒട്ടിച്ച് ഈ വാഹനം ഓടിക്കുന്നതിനെതിരെ കോഴിക്കോട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ആരും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇത്തരത്തില്‍ ഓടാന്‍ ബസ് അനുമതി നല്‍കിയിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.
