Responsive Ad Slot

Latest

News

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിനെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

Thursday, April 6, 2023

/ by Web Desk

 ഷാറൂഖ് സെയ്ഫിയുടെ വൈദ്യപരിശോധന കോഴിക്കോട് മെഡി. കോളേജില്‍, ആശുപത്രിയിലെത്തിച്ചു; കനത്ത സുരക്ഷ




കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിനെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.ഷാറൂഖ് സെയ്ഫിന്‍റെ ദേഹത്തുള്ള പരിക്കുകളുടെ സ്വഭാവവും പഴക്കവും പൊലീസ് സര്‍ജന്‍ പരിശോധിക്കും. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്‍റെ നീക്കം.


ട്രെയിനിന് തീയിട്ട സംഭവത്തില്‍ തനിക്ക് പ്രേരണയായത് മറ്റൊരാള്‍ നല്‍കിയ ഉപദേശമാണെന്നാണ് ഷാറൂഖ് സെയ്ഫിയുടെ മൊഴി. ആക്രമണം നടത്തിയാല്‍ തനിക്ക് നല്ലത് വരുമെന്ന് ഒരാള്‍ ഉപദേശം നല്‍കിയെന്നാണ് മഹാരാഷ്ട്രാ എടിഎസിന് പ്രതി മൊഴി നല്‍കിയത്. എന്നാല്‍ ഇതാരെന്ന് ആവര്‍ത്തിച്ച്‌ ചോദിച്ചിട്ടും പ്രതി വ്യക്തമായ ഉത്തരം നല്‍കിയിലെന്നാണ് വിവരം. അന്വേഷണത്തില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്‍റെ നീക്കം.

Don't Miss
© all rights reserved
made with by templateszoo