Responsive Ad Slot

Latest

News

കോടതിയില്‍ കള്ളന്‍ കയറി!; തൊണ്ടിമുതല്‍ മോഷ്ടിച്ചു; അഞ്ച് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Thursday, April 6, 2023

/ by Web Desk







ശ്രീനഗര്‍: ജമ്മുശ്മീരിലെ രജൗരി ജില്ലാ കോടതി സമുച്ചയത്തില്‍ കയറിയ കള്ളന്‍ തൊണ്ടിമുതലുകളും മറ്റ് സാധനങ്ങളും മോഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എഎസ്‌ഐ ഉള്‍പ്പടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് കോടതി സമുച്ചയത്തിന്റെ പൂട്ട് തകര്‍ത്ത് കള്ളന്‍ സ്‌റ്റോറൂമിനകത്ത് കയറിയത്.

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചിലയാളുകളെ കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. മോഷണത്തിന് പിന്നാലെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

രാജൗരി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.


Don't Miss
© all rights reserved
made with by templateszoo