Responsive Ad Slot

Latest

News

റിലയൻസ് കുടുംബത്തിലെ ഇളമുറക്കാരൻ ആനന്ദ് അംബാനി വിവാഹിതനാകുന്നു; വധു ബാല്യകാല സുഹൃത്തും കർത്തകിയുമായ രാധികാ മർച്ചന്റ്: നിശ്ചയച്ചടങ്ങുകളുടെ ചിത്രങ്ങൾ കാണാം.

Friday, December 30, 2022

/ by Web Desk





റിലയന്‍സ്റിലയൻസ് കുടുംബത്തിലെ ഇളമുറക്കാരൻ ആനന്ദ് അംബാനി വിവാഹിതനാകുന്നു; വധു ബാല്യകാല സുഹൃത്തും കർത്തകിയുമായ രാധികാ മർച്ചന്റ്: നിശ്ചയച്ചടങ്ങുകളുടെ ചിത്രങ്ങൾ കാണാം.
 ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ ആനന്ദ് അംബാനി വിവാഹിതനാകുന്നു. എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ബിസിനസ് ഗ്രൂപ്പ് ഉടമ വീരന്‍ മര്‍ച്ചന്റിന്റെ മകള്‍ രാധിക മര്‍ച്ചന്റാണ് വധു. രാജസ്ഥാനില്‍വച്ച്‌ ഇരുവരുടെയും വിവാഹം നിശ്ചയം കഴിഞ്ഞു.

രാജസ്ഥാനിലെ നാഥ്ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്ലാസിക്കല്‍ ഡാന്‍സറായ രാധിക, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എകണോമിക്സിലും പൊളിറ്റിക്സിലും ബിരുദമെടുത്തത്. അംബാനി കുടുംബത്തില്‍ മുന്‍പ് നടന്നിട്ടുള്ള ചടങ്ങുകളിലെല്ലാം സജീവ സാന്നിദ്ധ്യമായിരുന്നു രാധിക.


ഭര്‍ത്താവിനും ഇരട്ടക്കുട്ടികള്‍ക്കുമൊപ്പം ആനന്ദിന്റെ സഹോദരി ഇഷ അംബാനി കഴിഞ്ഞ ദിവസം മുംബയിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ആനന്ദിന്റെ വിവാഹ നിശ്ചയ വാര്‍ത്ത പുറത്തുവരുന്നത്.


Don't Miss
© all rights reserved
made with by templateszoo