Responsive Ad Slot

Latest

News

ബാർബർ ഷോപ്പ് നവീകരണത്തിന് സർക്കാർ ധനസഹായം: അപേക്ഷിക്കേണ്ട വിധവും, വിശദാംശങ്ങളും അറിയാൻ വാർത്ത വായിക്കുക.

Friday, December 30, 2022

/ by Web Desk






പരമ്ബരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നവീകരണത്തിന് ധനസഹായം നല്‍കുന്ന ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷാ ഫോറം http://www.bcdd.kerala.gov.inല്‍.

പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ജനുവരി 16ന് മുമ്ബായി നല്‍കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്: 0474 2914417.


Don't Miss
© all rights reserved
made with by templateszoo