Responsive Ad Slot

Latest

News

1731 കോടി രൂപ ബാങ്ക് നിക്ഷേപം 270 ഏക്കറിൽ അധികം ഭൂമിയും: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ വിവരങ്ങൾ പുറത്ത്.

Saturday, December 31, 2022

/ by Web Desk




ഗുരുവായൂര്‍ ദേവസ്വത്തിനു വിവിധ ബാങ്കുകളിലായി 1,737.04 കോടി രൂപയുടെ നിക്ഷേപവും സ്വന്തമായി 271.05 ഏക്കര്‍ ഭൂമിയും. രത്നം, സ്വര്‍ണം, വെള്ളി എന്നിവയുടെ മൂല്യം എത്രയെന്നത് സുരക്ഷാ കാരണങ്ങളാല്‍ വെളിപ്പെടുത്താനാകില്ലെന്നും ദേവസ്വം അറിയിച്ചു.

ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആസ്തി വിവരങ്ങള്‍ തിരക്കി എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്‍റെ എം.കെ. ഹരിദാസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ദേവസ്വം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.അതേസമയം, രത്നം, സ്വര്‍ണം, വെള്ളി തുടങ്ങിയ ആഭരണങ്ങളുടെ വിവരം നിഷേധിച്ചതിനെതിരേ ഹരിദാസ് അപ്പീല്‍ നല്‍കി.


Don't Miss
© all rights reserved
made with by templateszoo